Sunday 12 May 2013

ചെമ്പന്‍ നത്ത്

പ്രമാണം:Barred Jungle Owlet-1.jpg
ഇന്ത്യയിലേയും ശ്രീലങ്കയിലേയും വരണ്ട പ്രദേശങ്ങളില്‍  കാണാനാവുന്ന മൂങ്ങകളില്‍ ഒന്നാണ് ചെമ്പന്‍ നത്ത് (ശാസ്ത്രീയനാമം: Glaucidium radiatum), ഒറ്റയ്ക്കോ ഇണയോടൊപ്പമോ ചെറിയ സംഘങ്ങളായോ സാധാരണ കാണാവുന്നതാണ്. രാവിലെയും വൈകുന്നേരവും ശബ്ദം പ്രത്യേകം തിരിച്ചറിയാനാവുന്നതാണ്. പശ്ചിമഘട്ടത്തില്‍  ഇവയുടെ ഒരു ഉപജാതിയേയും കാണാവുന്നതാണ്. കേരളത്തില്‍  സാധാരണ കാണപ്പെടുന്നത് ഉപജാതി ആണ് (ശാസ്ത്രീയനാമം: Glaucidium radiatum malabaricum). സാധാരണ നത്ത് എന്ന വിളിപ്പേരുള്ള ചെറിയ മൂങ്ങകളില്‍  പെടുന്ന, ഇവയ്ക്ക് വൃത്താകാരത്തിലുള്ള തലയാവും ഉണ്ടാവുക. ശരീരത്തില്‍  നിന്ന് മുഖം, ചില മറ്റിനം മൂങ്ങകളെ പോലെ വേറിട്ട് നില്‍ ക്കില്ല. ചിറകുകള്‍ തവിട്ട് നിറമുള്ളതും വാലില്‍  വെളുത്ത കുറികളുള്ളവയും ആയിരിക്കും. ഇന്ത്യയിലേയും ശ്രീലങ്കയിലേയും സമതലങ്ങളില്‍  കാണുന്നവയെ ആണ് പ്രധാന ജാതിയായി കണക്കാക്കുന്നത്. പശ്ചിമഘട്ടത്തില്‍  മലബാറിക്കം എന്ന ഉപജാതി കൂടി നിലവിലുണ്ട്. ഇവയെ ഒരു പൂര്‍ണ്ണജാതിയായി കണക്കാക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. ഉപരിഭാഗത്തെ തൂവലുകള്‍ കടും തവിട്ടു നിറത്തില്‍  വെള്ളക്കുറികള്‍ ഉള്ളവയായിരിക്കും. ചിറകുകളില്‍ ചാരനിറത്തിലും വെള്ളനിറത്തിലുമുള്ള ഭാഗങ്ങള്‍ കാണാനാകും. അടിഭാഗം ഗോതമ്പുനിറത്തിലോ ഇളം ചാരനിറത്തിലോ കറുപ്പു പുള്ളികള്‍ ഉള്ളവയായിരിക്കും. പുരികങ്ങള്‍ മഞ്ഞനിറത്തിലും, ചുണ്ടും കാലും പച്ചകലര്‍ന്ന കറുപ്പുനിറത്തിലും, കാല്‍നഖങ്ങള്‍ കറുപ്പുനിറത്തിലുമായിരിക്കും.
പ്രമാണം:Jungle Owlet Couple.jpg
പ്രഭാതത്തിലും വൈകിട്ടുമാണ് ഈ നത്ത് പ്രധാനമായും സക്രിയമാകുന്നതെങ്കിലും പകല്‍  നേരങ്ങളിലും പറക്കുന്നതും ചിലയ്ക്കുന്നതും കണ്ടെത്തിയിട്ടുണ്ട്. ശബ്ദം പ്രത്യേകിച്ച് തിരിച്ചറിയാന്‍ കഴിയുന്നതാണ്. ഖുഹ്....ഖുഹ്...ഖുഹ്..ഖുഹ്.ഖുഹ്' എന്ന മട്ടിലുള്ള ചിലയ്ക്കല്‍  അവസാനമാകുമ്പൊഴേക്ക് ഉയര്‍ന്ന ശബ്ദത്തിലായി പെട്ടന്ന് അവസാനിക്കുകയാണുണ്ടാവുക. പകല്‍ സമയങ്ങളില്‍  ഇരട്ടവാലനും മറ്റും ഇവയെ അനുകരിക്കാറുണ്ട്. കുഞ്ഞുങ്ങള്‍ ചിലപ്പോള്‍ 'ടിക്' എന്ന രീതിയിലുള്ള ഒച്ച വെയ്ക്കാറുണ്ട്.

മരപ്പൊത്തുകളിലാണ് തണുപ്പിലും മറ്റും അഭയം പ്രാപിക്കുക, ചേക്കേറുന്നതിനു മുമ്പ് വൈദ്യുതിക്കമ്പികളിലോ മറ്റോ ഇരുന്ന് പ്രഭാതസൂര്യന്റെ വെയില്‍  കായുന്നത് കാണാറുണ്ട്. പകല്‍സമയത്ത് ഇലക്കുരുവികളെ വേട്ടയാടുന്നത് കണ്ടെത്തിയിട്ടുണ്ടെങ്കിലും, പ്രധാന ഇരതേടല്‍  സമയം സൂര്യോദയത്തിനു തൊട്ടുമുമ്പും, സൂര്യാസ്തമയത്തിനു തൊട്ടുശേഷവുമാണ്. പ്രാണികള്‍, ചെറിയ പക്ഷികള്‍, ഉരഗങ്ങള്‍, എലി വര്‍ഗ്ഗത്തില്‍  പെടുന്ന ജീവികള്‍ തുടങ്ങിയവയാണ് പ്രധാന ഭക്ഷണം.

ഇന്ത്യയില്‍  ഇണചേരല്‍  കാലം മാര്ച്ച് മുതല്‍  മെയ് വരെയാണ്. പൊള്ളയായ മരത്തില്‍  മൂന്നുമുതല്‍  അഞ്ച് മീറ്റര്‍ വരെ ഉയരത്തിലുള്ള പൊത്തുകളിലാണ് മുട്ടയിടുക. സാധാരണ നാല് (മലബാറിക്കത്തിനു മൂന്ന്) മുട്ടകളാണുണ്ടാവുക.

പുള്ളി നത്ത്

പ്രമാണം:Spotted Owlet (Athene brama)- Pair in Foreplay at Bharatpur I IMG 5472.jpg
ശരീരമാകെ തവുട്ടുകലര്‍ന്ന ചാരനിറത്തോടുകൂടിയ മൂങ്ങ വര്‍ഗ്ഗത്തില്‍പെട്ട ചെറിയ പക്ഷികളാണു് പുള്ളി നത്ത്.തല ,പുറം,ചിറകുകള്‍ ഇവയിലെല്ലാം നിറയെ വെള്ളപ്പുള്ളിക്കുത്തുകള്‍ കാണാം. അടിവശത്ത് ഇളംതവിട്ടുനിറത്തില്‍ പാടുകളും വെള്ളപുള്ളികളും കാണാം.തൊണ്ടയും പുരികവും വെള്ള.മഞ്ഞ കണ്ണുകള്‍. കമ്പി പീച്ചാന്‍ എന്നും ഇവ അറിയപ്പെടുന്നുണ്ടു്. വണ്ടുകളെയും പാറ്റകളെയും പറക്കുന്ന സമയത്ത് തുരത്തിപ്പിടിച്ചാണ് ഇവയുടെ ആഹാരം തേടുന്നത്.

പുള്ളുനത്ത്

പ്രമാണം:Brown Hawk Owl (Ninox scutulata) at Samsing, Duars, West Bengal W IMG 5932.jpg
പുള്ളി നത്തിനെക്കാള്‍ വലിപ്പം കൂടിയ ഇനമാണ് പുള്ളുനത്ത്. ശാസ്ത്രനാമം: നിനോക്സ് സ്കുറ്റുലേറ്റ (Ninox scutulata). തലയും മുഖവും ചാരം കലര്‍ന്ന തവിട്ടുനിറം.പുറവും ചിറകുകളും മാറിടവും കടുത്ത തവിട്ടു നിറം .മാറിനു താഴെയുള്ള ഭാഗം വെള്ള .ഈ ഭാഗത്ത് അനവധി പുള്ളികള്‍ കൊണ്ട് നിറഞ്ഞിരിക്കും.മഞ്ഞ കണ്ണുകള്‍. പറന്നു നടക്കുന്ന പ്രാണികളെ പറന്ന് നടന്ന് ഭക്ഷിക്കുന്നു എന്നത് ഇതിന്റെ പ്രത്യേകതയാണു. ജനുവരി മുതല്‍ മെയ് വരെയാണിതിന്റെ പ്രജനനകാലം.

വെള്ളിമൂങ്ങ


വെള്ളിമൂങ്ങയുടെ മുഖം ഹൃദയാകൃതിയിലായിരിക്കും, മുഖവും ശരീരത്തിന്റെ അടിഭാഗവും വെള്ളനിറത്തിലായിരിക്കും, തലയുടെ പിന്‍ഭാഗവും ചിറകുകളും ഇളംതവിട്ട് നിറവും. ചാരനിറത്തിലുള്ള പുള്ളികള്‍ ശരീരത്തില്‍ ധാരാളമായി ഉള്ള ഈ മൂങ്ങ സൗന്ദര്യമുള്ളവയെങ്കിലും ഇവയുടെ കരച്ചില്‍ മനുഷ്യന് വളരെ അരോചകമാണ്. 

ഇരപിടിത്തം 
നല്ല കാഴ്ചശക്തിയുള്ള ഈ ജീവികള്‍ക്ക് അസാമാന്യമായ കേഴ്‌വിശക്തിയുമുണ്ട്. ചെറിയശബ്ദം വരെ നന്നായി മനസ്സിലാക്കാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും ഇവക്ക് കഴിവുണ്ട്. ഇരയുടേ ശബ്ദം ചെവിയില്‍ പെട്ടാല്‍ തലതിരിച്ച് ഇരുചെവിയിലും ഒരേതീവ്രതയില്‍ ശബ്ദം വരുന്ന ദിശമനസ്സില്ലാക്കുകയും അങ്ങനെ ഇരയെ കണ്ടെത്തുകയും ഇരയെ പറന്നു വന്ന് കൊത്തിയെടുത്താണ് പിടിക്കുക. ചെറിയ ഇരകളെ ഒന്നായി വിഴുങ്ങുന്നു. രോമങ്ങള്‍ നഖങ്ങള്‍ മുതലായ ദഹിക്കാത്ത ഭാഗങ്ങള്‍ സാധാരണ ഛര്‍ദ്ദിച്ച് കളയുന്നതു കാണാം. ലോകത്ത് ഏറ്റവും കൂടുതല്‍ എലികളെ പിടിക്കുന്ന ജീവിയാണ് വെള്ളിമൂങ്ങ. ഓന്ത് മുതലായ മറ്റു ചെറിയ ജീവികളേയും വെള്ളിമൂങ്ങ ഭക്ഷണമാക്കാറുണ്ട്. 
കൂട്‌ 
 മരപ്പൊത്തുകള്‍, ഇരുളടഞ്ഞ മാളങ്ങള്‍, ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളിലെ ഇരുണ്ട മൂലകള്‍ മുതലായവ വാസസ്ഥലമാക്കാറുണ്ട്. തൂവലുകളും, ചവറുകളും നിരത്തിവെച്ച് കൂടുണ്ടാക്കുന്നു.

മൂങ്ങ


200-ലധികം സ്പീഷുസുകള്‍ അടങ്ങുന്ന ഒരു ഇരപിടിയന്‍ പക്ഷിവര്‍ഗ്ഗമാണ് മൂങ്ങ. മിക്കവയും ഏകാന്ത ജീവിതം നയിക്കുന്നവയും പകല്‍ വിശ്രമിച്ച് രാത്രി ഇരപിടിക്കുന്നവയുമാണ്. മൂങ്ങകള്‍ സാധാരണയായി ചെറിയ സസ്തനികള്‍, പ്രാണികള്‍, മറ്റ് പക്ഷികള്‍ എന്നിവയെയാണ് വേട്ടയാടാറ്. മത്സ്യങ്ങളെ പിടിക്കുന്നതില്‍ മാത്രം പ്രഗല്‍ഭരായ മൂങ്ങകളുമുണ്ട്. അന്റാര്‍ട്ടിക്കയും ഗ്രീല്‍ലാന്റിന്റെ മിക്കഭാഗങ്ങളും ചില വിദൂര ദ്വീപുകളും ഒഴിച്ച് മറ്റെല്ലാ പ്രദേശങ്ങളിലും ഇവ കാണപ്പെടുന്നു. ജീവിച്ചിരിക്കുന്ന മൂങ്ങകളെ സ്ട്രിജിഡെ, ടൈറ്റോനിഡെ എന്നിങ്ങനെ രണ്ട് കുടുംബങ്ങളായി വിഭാഗീകരിച്ചിരിക്കുന്നു. 

എല്ലാ മൂങ്ങകള്‍ക്കും പരന്ന മുഖംവും ചെറിയ കൊക്കുക്കളും ആണ് സാധാരണയായി കാണുന്നത്. ഇവക്കു  കഴുത്തില്‍ 14 ഗ്രൈവ കശേരുക്കളാണുള്ളത് , ഇത് ഇവക്കു കഴുത്ത് 270 ° വരെ തിരിക്കാന്‍ സഹായിക്കുന്നു.

കാക്ക മീന്‍കൊത്തി, വലിയ മീന്‍കൊത്തി

പ്രമാണം:StorkbilledKF.jpg
പ്രാവിനോളം വലിപ്പമുള്ള മീന്‍കൊത്തിയാണ്‌ 'കാക്കമീന്‍കൊത്തി. ഇംഗ്ലീഷ്: Stork billed Kingfisher ശാസ്ത്രീയനാമം: Pelagopsis capensis. കേരളത്തിലെ മീന്‍കൊത്തികളില്‍ ഏറ്റവും വലിപ്പമുള്ളത് ഇതിനാണ്‌. ജലാശയങ്ങള്‍ക്ക് അരികിലെ മരങ്ങളിലിരുന്ന് നിരീക്ഷിച്ച് വെള്ളത്തിലേക്ക് ചെരിഞ്ഞ് പറന്നാണ്‌ ഇര പിടിക്കുന്നത്.  15 ഇഞ്ച് (38 സെ.മീ.) വലിപ്പമുള്ള ഇതിന്റെ വലിപ്പം മൂലമാണ്‌ കാക്കമീന്‍ കൊത്തി എന്ന പേര്‍ വന്നത്.

ഇന്ത്യ, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളില്‍ കാണപ്പെടുന്നു. ദക്ഷിണ പൂര്‍വ്വേഷ്യ മുതല്‍ സുലാവേസി വരെ ഇതിന്റെ ആവാസ കേന്ദ്രങ്ങള്‍ ആണ്. ഇന്ത്യയിലാണ്‌ ഇത് കൂടുതലും കാണപ്പെടുന്നത്. സാധാരണയായി മനുഷ്യരുടെ ദൃഷ്ടിയില്‍പ്പെടാതെ മറഞ്ഞിരിക്കുന്നതിനാല്‍ കാട്ടുപക്ഷിയാണ്‌ ഇത് എന്ന് പൊതുവെ ധാരണയുണ്ടെങ്കിലും നാട്ടിന്‍ പ്രദേശങ്ങളില്‍ കാണപ്പെടുന്ന പക്ഷിയാണിത്. നാണം കുണുങ്ങിയും മറ്റു മീന്‍കൊത്തികളെ അപേക്ഷിച്ച് ഒച്ചവെക്കുന്നത് കുറവുമായതിനാല്‍ ഈ പക്ഷിയെ കണ്ടെത്തുക ബുദ്ധിമുട്ടായതിനാലായിരിക്കണം ഈ ധാരണ പരന്നത്. എന്നാല്‍കേരളത്തിലേയും മറ്റുമുള്ള വലിയ ജലാശയങ്ങള്‍ക്കരികിലും പാടങ്ങളിലും ഈ പക്ഷിയെ ധാരാളം കാണാന്‍ സാധിക്കും.

Friday 3 May 2013

കാട്ടുപനങ്കാക്ക

പ്രമാണം:Dollarbird Samcem Dec02.JPG
കാട്ടുപനങ്കാക്ക യുടെ ശാസ്ത്രീയ നാമം Eurystomus orientalis എന്നാണ്. ഇംഗ്ലീഷില് Oriental Dollarbird എന്നും Dollar Roller എന്നും വിളിക്കും. ചിറകില്‍ നാണയം പോലുള്ള നീല നിറത്തിലുള്ള അടയാളം ഉള്ളതുകൊണ്ടാണ് ഈ പേര്. കിഴക്കന്‍ ഏഷ്യയിലും വടക്കേ ആസ്ത്രേലിയ മുതല്‍ ജപ്പാന്‍ വരേയും കാണപ്പെടുന്നു. മിക്കപ്പോഴും ഒറ്റയ്ക്കാണ് കാണപ്പെടുക. 

30 സെ.മീറ്റര്‍ നീളമുണ്ട്. പ്രായമെത്താത്ത പക്ഷികള്‍ക്ക് കൊക്കില്‍ കടുത്ത നിറമാണ്. പ്രായമാവുംതോറും കൂടുതല്‍ ഓറഞ്ചുനിറമാവും. പ്രാണികളാണ് ഭക്ഷണം. പറക്കുന്നതിനിടയിലാണ്. ഇര പിടുത്തം. ഉയരമുള്ള മരങ്ങളുടെ ഒഴിഞ്ഞകൊമ്പിലിരുന്ന് അവിടെന്ന് പറന്ന് ഇര പിടിക്കും. അല്പ സമയത്തിനുള്ളില്‍ അവിടെ തന്നെ തിരിച്ചെത്തും.